വാ​ഴ​ക്കൈ മു​റി​ച്ചു​മാ​റ്റി; പ്ര​കോ​പി​ത​യാ​യ വീ​ട്ട​മ്മ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ വൃക്ഷ തൈ​ക​ള്‍ വെ​ട്ടി


കോ​ട്ട​യം: കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​യു​ടെ കൈ​ക​ള്‍ വെ​ട്ടി​മാ​റ്റി​യ​തി​ല്‍ പ്ര​കോ​പി​ത​യാ​യ വീ​ട്ട​മ്മ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ലെ മാ​വി​ന്‍റേയും പ്ലാ​വി​ന്‍റേയും തൈ​ക​ള്‍ വെ​ട്ടി​മാ​റ്റി. ക​ഴി​ഞ്ഞദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.


ക​രി​പ്പൂ​ട്ട​ത്ത് നൂ​റ്റി​മു​പ്പ​ത് പാ​ട​ശേ​ഖ​ര​ത്തെ പു​റം ബ​ണ്ട് ഭാ​ഗ​ത്ത് ലൈ​നി​ലേ​ക്ക് മു​ട്ടി നി​ല്‍​ക്കു​ന്ന വൃ​ക്ഷ ശി​ഖ​ര​ങ്ങ​ള്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വാ​ഴ​ക്കൈ​യും വെ​ട്ടി​മാ​റ്റി​യ​ത്.


ഇ​തി​നെ​ത്തുടർന്ന് ചെ​ങ്ങ​ളം സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കെ​എ​സ്ഇ​ബി അ​യ്മ​നം സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ എ​ത്തി​യ വീ​ട്ട​മ്മ ഏ​താ​നും മാ​സം മു​മ്പ് വെ​ച്ചു​പി​ടി​പ്പി​ച്ച മൂ​ന്ന് മാ​വും ഒ​രു പ്ലാ​വും വെ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement