സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പകര്‍ത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍



സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പകര്‍ത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐ ടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശയുമായ അഭിമന്യുവാണ് കളമശേരി പൊലീസിൻ്റെ പിടിയിലായത്. ഇയാൾ ബിടെക് ബിരുദധാരിയാണ്. പർദ്ദ ധരിച്ചാണ് ഇയാൾ ഇടപ്പള്ളിയിലെ മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ കയറിയത്. മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെക്കുകയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement