എ ഐ ക്യാമറ വഴി തെറ്റായി പിഴ ചുമത്തപ്പെടുന്നുണ്ടെങ്കില്‍ പരാതി പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണം ഇങ്ങനെ


റേഡുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറ നിരീക്ഷണത്തിലൂടെ ചെയ്യാത്ത കുറ്റത്തിനാണു ഓണ്‍ലൈന്‍ പിഴ ചുമത്തിയതെങ്കില്‍ പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം സെപ്റ്റംബറില്‍ നിലവില്‍വരും.


ഇതിനായി തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ പരീക്ഷണം പൂര്‍ത്തിയായി. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് നിലവില്‍വരും. ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരണം. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ്. രജിസ്ട്രേഷന്‍ സംവിധാനമുണ്ടാകും.


ഇ-ചെലാന്‍ നമ്ബര്‍സഹിതമാണ് പരാതി രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്ട്രേഷന്‍ രേഖകളില്‍ നല്‍കിയ വാഹനയുടമയുടെ മൊബൈല്‍ നമ്ബറിലേക്ക് ഒറ്റത്തവണ രജിസ്ട്രേഷന് എസ്.എം.എസ്. ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച്‌ പരാതിസമര്‍പ്പിക്കാം. നിശ്ചിതദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. പിഴ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച സന്ദേശം വാഹനയുടമയ്ക്ക് ലഭിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement