കാപ്പ ചുമത്തി കണ്ണൂരിൽ യുവാക്കളെ ജയിലിലടച്ചു



നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാക്കളെ കാപ്പ ചുമത്തി ജയിലിലടച്ചു.കണ്ണൂർ സിറ്റി, ന്യൂ മാഹി എന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ 1) പെട്ടിപ്പാലം സ്വദേശിയായ നസീർ , വയസ്സ് 23, പെട്ടിപ്പാലം കോളനി, പുന്നോൽ 2) സാദ് അഷ്‌റഫ്‌ , വയസ്സ് 26, ചാലാട് , കണ്ണൂർ എന്നിവരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement