പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയായത്. ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെട്ടിട നിർമ്മാണ കരാറുകാരനായ ഇയാൾ 15 വർഷത്തോളമായി പുതുപ്പാടി എലോക്കരയിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പൊലിസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ പിടികൂടിയേക്കും.
പേരക്ക പറിച്ചുനൽകാമെന്ന് പറഞ്ഞ് കുട്ടിയെ മുസ്തഫ വീട്ടിൽ എത്തിച്ച ശേഷം കത്തിയെടുക്കാൻ വീടിന്റെ അകത്തേക്ക് പറഞ്ഞുവിട്ടു. തുടർന്നു പിന്നാലെ എത്തിയാണ് മുസ്തഫ പീഡനത്തിന് ശ്രമിച്ചത്. ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പീഡനത്തിന് ഇരയായ മറ്റു കുട്ടികളും പരാതിയുമായി രംഗത്ത് വരികയായിരുന്നു

Post a Comment