ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരാര്‍ഥികള്‍ക്ക് യാത്രയയപ്പ് നൽകി



കണ്ണൂർ: ഓഗസ്റ്റ് 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 15-ാമത് ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിലെ 9 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന 10 അംഗ ടീമിനും പരിശീലകന്‍ പി.ഇ. ശ്രീജയന്‍ ഗുരുക്കള്‍ക്കും യാത്രയയപ്പ് നല്‍കി. മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കളരി അക്കാദമി സെക്രട്ടറി കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് അംഗങ്ങളായ എ.സി. അനീഷ്, ഷഫീന മുഹമ്മദ്, പിടിഎ പ്രസിഡന്റ് വി.കെ. കുഞ്ഞിരാമന്‍, കെ. സുനില്‍കുമാര്‍, പി.ഇ. ശ്രീജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement