കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് എം.സി. ഹൗസിൽ സഹൽ (22) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പതിനേഴാം മൈലിൽ വച്ച് കലുങ്കിലിടിച്ചാണ് അപകടം. ഞായറാഴ്ച രാത്രി 11.30 ഓടെയായിടുന്നു അപകടം.
Post a Comment