പൊലിസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: മുഴക്കുന്ന് എസ്.ഐയെ ആലക്കോടേക്ക് സ്ഥലം മാറ്റി


ആലക്കോട്: വധശ്രമക്കേസില്‍ പ്രതി പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ എസ് ഐയെ സ്ഥലം മാറ്റി. മുഴക്കുന്ന് പൊലിസ് സബ് ഇൻസ്പെക്ടര്‍ ഷിബു എഫ് പോളിനെയാണ് ആലക്കോട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ആലക്കോട് എസ്ഐയെ മുഴക്കുന്നിലേക്ക് മാറ്റി

മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസിലെ പ്രതിയായ ബി ജെ പി പ്രവര്‍ത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനില്‍ (32) രക്ഷപ്പെട്ട സംഭവത്തിലാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ഷിബു എഫ് പോളിനെ ജില്ലാ പൊലിസ് മേധാവി ഹേമലത ഐ.പി.എസ് സ്ഥലം മാറ്റിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement