പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: 179 ഉദ്യോഗസ്ഥർ എച്ച്എമ്മും എഇഒമാരും ആകും


179 ഉദ്യോഗസ്ഥർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം. ഉദ്യോ​ഗസ്ഥർക്ക് എച്ച്എമ്മും എഇഒമാരും ആയാണ് സ്ഥാനക്കയറ്റം നൽകിയത്. സംസ്ഥാനത്ത് ആകമാനം 184 എച്ച് എം /എ ഇ ഒ മാരുടെ ഒഴിവുകൾ നിലവിലുണ്ടായിരുന്നെങ്കിലും എച്ച് എം /എ ഇ ഒ മാരുടെ പരിഗണനാ പട്ടികയ്ക്ക് എതിരായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ നിലവിൽ ഉണ്ടായിരുന്നതിനാൽ ഈ ഒഴിവുകളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റ നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല.

സെപ്തംബർ 29ന് സ്റ്റേ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻറെ ഇടക്കാല ഉത്തരവ് ലഭ്യമായിതോടെയാണ് നിർദേശങ്ങൾ പാലിച്ച് അഞ്ച് ഒഴിവുകൾ മാറ്റിയിട്ടതിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റ നിയമന നടപടി സ്വീകരിച്ചത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement