കൂത്തുപറമ്പ് നീർവേലിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണു മരിച്ചു


കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ 19കാരൻ കുഴഞ്ഞുവീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം വലിയ വെളിച്ചത്തെ ടർഫ് ഗ്രൗണ്ടില്‍ വച്ച് പിസി സിനാൻ (19) ആണ് മരിച്ചത്. മാങ്ങാട്ടിടം പഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിൽ ആയിരുന്നു സിനാൻ. കളി തീരാൻ ഒരു മിനിറ്റ് അവശേഷിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement