പോക്സോ കേസ് പ്രതിയെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു



മാഹി : പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തലശ്ശേരി നെടുമ്പ്രം സ്വദേശി എം കെ ജ്യോതിലാൽ (23) എന്നയാളെയാണ് പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 

പള്ളൂർ എസ് ഐ ആയിരുന്ന പി. പ്രതാപൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. സി ഐ. എസ് ആടലരശന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. 
സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ പ്രസാദ്, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ്, കോൺസ്റ്റബിൾ റോഷിത്ത് പാറമേൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കറ്റ് പച്ചിയപ്പൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement