കടൽ ക്ഷോഭം : ഫൈബർ ബോട്ട് തകർന്നു ; 4 ലക്ഷം രൂപയുടെ നഷ്ടം



തലശ്ശേരി: കടൽ ക്ഷോഭത്തിൽ ഫൈബർ ബോട്ട് തകർന്നു. വടകര കുരിയാട്ടെ രഞ്ചിത്തിന്റെ ഉടമസ്ഥതയിലുള്ള മെസ്സി ബോട്ടാണ് തകർന്നത്. വ്യാഴാഴ്ച മത്സ്യബന്ധനം കഴിഞ്ഞ ശേഷം പാൽ ഹാർബറിൽ കെട്ടിയിട്ടതായിരുന്നു. ഇവിടെ നിന്ന് കടലിളക്കത്തിലും കാറ്റിലും കെട്ടഴിഞ്ഞ് ഒഴുക്കിൽ പെട്ടു. ഇന്നലെ രാവിലെയാണ് തലശ്ശേരി സീവ്യൂ പാർക്കിനടുത്ത കടൽ പാറക്കരികിൽ തകർന്ന നിലയിൽ ബോട്ടിന്റെ ഭാഗങ്ങൾ കാണപ്പെട്ടത്. വിവരം അറിഞ്ഞ് തലായി കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എത്തി തീരത്തെത്തിച്ചു. ഏകദേശം 4 ലക്ഷം രൂപ യുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement