എ.സി കോച്ചുകളുടെ എണ്ണം കൂട്ടി വരുമാനം വര്‍ധിപ്പിക്കാനാണ് ജനറല്‍ കംപാര്‍ട്മെന്റുകള്‍ വെട്ടിക്കുറച്ചതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
നേരത്തെ പല ട്രെയിനുകളിലും അഞ്ച് ജനറല്‍ കോച്ചുകള്‍ വരെയുണ്ടായിരുന്നു. ഇപ്പോഴത് രണ്ടെണ്ണം വരെയായി കുറച്ചു. ഇതാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്. 72 പേര്‍ക്കുള്ള സീറ്റാണ് കേരളത്തിലോടുന്ന ട്രെയിനുകളിലെ ഒരു ജനറല്‍ കോച്ചിലുള്ളത്. ഇതിലും മൂന്നിരട്ടി വരെ യാത്രക്കാര്‍ ഈ കംപാര്‍ട്‌മെന്റുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറുന്നവര്‍ക്ക് സ്വസ്ഥമായ യാത്രക്കുള്ള സംവിധാനമൊരുക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണ്.
കൂടുതല്‍ ജനറല്‍ കോച്ചുകളും ട്രെയിനുകളും അനുവദിച്ച് അപകട യാത്രയ്ക്ക് അറുതി വരുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Post a Comment