വെർച്വൽ കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഇന്റർനെറ്റ് ഡി ടി പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ അംഗത്വ വിതരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എ ഐ ക്യാമറകളും വിവിധ വകുപ്പുകളും ചുമത്തിയിട്ടുള്ള പിഴത്തുക അടക്കാനാവാതെ പലരും പ്രയാസപ്പെടുകയാണെന്നും ഇതുമൂലം വാഹനങ്ങൾ കരിപ്പട്ടികയിൽ ഉൾപ്പെടുകയാണ്
വെർച്വൽ കോടതികൾ പ്രവർത്തന ക്ഷമമല്ലാത്തത് കൊണ്ട് കുറ്റപത്രം സമർപ്പിക്കാതെ ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുകയാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി
സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് രാജൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റെജിൻ മട്ടന്നൂർ, സംസ്ഥാന സമിതി അംഗം ഷാജി കാമ്പിൽ എന്നിവർ സംസാരിച്ചു

Post a Comment