അടച്ചിട്ട വീടാണോ? മീറ്റര്‍ റീഡിംഗ് മുന്നറിയിപ്പുമായി കെഎസ്ഇബി



അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പുമായി കെ എസ് ഇ ബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്ക് അപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും. എന്നിട്ടും പരിഹാരം ആയില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെ എസ് ഇ ബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ദീര്‍ഘകാലത്തേക്ക് വീട് പൂട്ടി പോകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ഒഴിവാക്കുന്നതിനുള്ള സൗകര്യം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. വിവരം അറിയിക്കുന്ന പക്ഷം പ്രത്യേക റീഡിംഗ് എടുക്കുന്നതിനും ആവശ്യമായ തുക മുന്‍കൂറായി അടക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

കൂടാതെ എല്ലാ വൈദ്യുതി ഉപഭോക്താക്കളും റീഡിംങ് എടുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. യഥാസമയം മീറ്റര്‍ റീഡിംഗ് ലഭ്യമാക്കുന്നതിനും ചട്ട പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ സഹകരിക്കണം എന്നും കെ എസ് ഇ ബി അഭ്യര്‍ഥിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement