ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍ ആണ് മെഡല്‍ നേടിയത്. സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ബിബിന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്‍സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

Post a Comment