ആവേശം തണുപ്പിച്ച് മഴ; കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു



കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരമാണ് ഉപേക്ഷിക്കേണ്ടിവന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയാണ്. തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മഴ ശക്തമായതിനെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. മൂന്ന് മണിക്കും മൂന്നരക്കും അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീല്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement