ഇന്നലെ രാവിലെ കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ജോലിക്കായി കോട്ടോപ്പാടത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു സൈനുദ്ദീന്‍. ഈ സമയം റോഡിനു കുറുകെ പാഞ്ഞ കാട്ടുപന്നി ഇയാള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനം മറിയുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതറിഞ്ഞത്. ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനുദ്ദീനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment