അലവിൽ ലയൺസ് ക്ലബ്ബിൻ്റെയും കല്ലടത്തോട് ശ്രീനാരായണ ധർമ്മസ്ഥാപന സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. 2023 സെപ്റ്റംബർ 29 വെള്ളിയാഴ്ച ലോക ഹൃദയ ദിനത്തിൽ രാവിലെ എട്ട് മണി മുതൽ പതിനൊന്ന് മണി വരെ കല്ലടത്തോട് ശ്രീനാരായണ മന്ദിരത്തിൽ വെച്ചാണ് സൗജന്യ ക്യാമ്പും സെമിനാറും നടക്കുന്നത്. കണ്ണൂർ ജില്ല ഹോമിയോ ആശുപത്രി ആയുഷ്മാൻ ഭവ: യൂണിറ്റിൻ്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, പ്രകൃതി ചികിത്സ തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ രക്ത പരിശോധന ഉൾപ്പെടെ നിരവധി ചികിത്സകൾ സൗജന്യമായി ലഭ്യമാണ്. 9496782240, 9447689191, 7907840322, 9287344005 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക.

Post a Comment