അറബിക്കടലിൽ ന്യൂനമർദം
അറബിക്കടലിൽ കൊങ്കൺ ഗോവ തീരത്തിന് സമാന്തരമായി മധ്യ കിഴക്കൻ അറബിക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 99 A എന്നു പേരിട്ട ഈ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 160 കിലോമീറ്റർ അകലെയും ഗോവയിൽ നിന്ന് 170 കിലോമീറ്റർ അകലെയുമാണ് ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴക്ക് ന്യൂനമർദ്ദങ്ങൾ കാരണമാകും എന്നാണ് നിരീക്ഷകരുടെ അനുമാനം. അറബിക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ആയേക്കും. തുടർന്ന് ഇത് കരകയറുമോ എന്ന് നിരീക്ഷിക്കണം. കരകയറിയാൽ കർണാടകക്ക് മുകളിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് പോകാനാണ് സാധ്യത.
കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ മ്യാൻമർ തീരത്തിന് സമീപത്ത് രൂപപ്പെട്ട ചക്രവാഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറി. മധ്യ , കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഈ ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഈ സിസ്റ്റവും അടുത്ത 24 മണിക്കൂറിൽ ശക്തിപ്പെട്ടേക്കാം. തുടർന്ന് ഒഡീഷ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കും.

Post a Comment