ഭിന്നശേഷിയുള്ള പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സാ സഹായത്തിനായി തട്ടുകട നടത്തി കരിയാട് KNHSS വിദ്യാർത്ഥികൾ



കരിയാട് നമ്പ്യാർ എച്ച്.എസ്.എസ് ഭിന്നശേഷിയുള്ള പൂർവ്വ വിദ്യാർത്ഥിക്ക് ചികിത്സാ സഹായ ധനാവശ്യാർത്ഥം നാഷണൽ സർവ്വീസ് സ്കീമിൻ്റെ " പ്രഭ " പദ്ധതിയുടെ ഭാഗമായി സ്കൂൾ സ്പോർട്സ് ദിനത്തിൽ "തട്ടുകട " ഒരുക്കി. എൻഎസ്എസ് വളണ്ടിയർമാർ വീട്ടിൽ തയ്യാറാക്കിയ പലഹാരങ്ങൾ വിൽപന നടത്തി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയുമായി വളരെ നന്നായി സഹകരിച്ചു. സ്പോർട്സ് മത്സരങ്ങളുടെ ഉത്ഘാടനം കെകെ മിനി, "തട്ടുകട "യുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ഇ.കെ.മനോജ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ടി.വി.ധന്യ, അനൂപ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ജിജേഷ്.ഐ.വി, എൻഎസ്എസ് ലീഡർ എന്നിവർ സംസാരിച്ചു. സഞ്ജിത്ത്‌ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement