നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ സംഘാടക സമിതി തലശ്ശേരി മണ്ഡലത്തിൽ രൂപീകരിച്ചു. എംപിമാരായ കെ മുരളീധരൻ, ഡോ. വി ശിവദാസൻ, പി സന്തോഷ് കുമാർ രക്ഷാധികാരികളായും സ്പീക്കർ അഡ്വ. എ എൻ ഷംസീർ ചെയർമാനായും സബ് കലക്ടർ സന്ദീപ് കുമാർ ജനറൽകൺവീനറായുമുള്ള 601 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
വൈസ് ചെയർപേഴ്സൺമാർ: ജമുനാറാണി (തലശ്ശേരി നഗരസഭ ചെയർപേഴ്സൺ), ബ്ലോക്ക് പ്രസിഡണ്ടുമാരായ എ ശൈലജ(പാനൂർ), സി പി അനിത (തലശ്ശേരി), പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകൻ (പന്ന്യന്നൂർ), പി പി സനിൽ (കതിരൂർ), സി കെ രമ്യ (ചൊക്ലി), എൻ ശ്രീഷ (എരഞ്ഞോളി), സെയ്തു (ന്യൂമാഹി), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ വിജയൻ, മുഹമ്മദ് അഫ്സൽ, റബ്കോ ചെയർമാൻ കാരായി രാജൻ, അഡ്വ. പി ശശി, കെ കെ മാരാർ, പ്രൊഫ. എ പി സുബൈർ.
മുഖ്യസംഘാടക സമിതിക്കു പുറമേ 11 സബ് കമ്മിറ്റികളും രൂപീകരിച്ചു.
സംഘാടക സമിതി യോഗം പി. സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ വിജയൻ മാസ്റ്റർ, മുഹമ്മദ് അഫ്സൽ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി സനിൽ (കതിരൂർ), സി കെ അശോകൻ (പന്ന്യന്നൂർ), സി കെ രമ്യ (ചൊക്ലി), എൻ ശ്രീഷ (എരഞ്ഞോളി), തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, തഹസിൽദാർ ഷീബ, ഫാദർ കെ കെ മാരാർ, അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി സബ് കമ്മിറ്റി പാനൽ സ്പീക്കറുടെ പ്രതിനിധി എം സി പവിത്രൻ അവതരിപ്പിച്ചു.

Post a Comment