ചെങ്കല്‍പ്പണയില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു


ഇരിക്കൂര്‍: ചെങ്കല്‍പ്പണയില്‍ നിര്‍ത്തിയിട്ട ലോറി ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. പടിയൂര്‍ കൈക്കൂലിത്തട്ട് ചെങ്കല്‍പ്പണയില്‍ നിര്‍ത്തിയിട്ട പുലിക്കാട് സ്വദേശി പുതിയപുരയില്‍ സനീഷിന്‍റെ ലോറിയാണു കത്തിനശിച്ചത്.
എൻജിൻ ഉള്‍പ്പെടെ ഐഷര്‍ ലോറിയുടെ മുൻഭാഗം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീവച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്ന് വ്യക്തമായിട്ടില്ല. ഇരിക്കൂര്‍ സിഐ രാജേഷ് ആയോടൻ, എസ്‌ഐ എ.വി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement