ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ഡിവൈഎഫ്ഐക്ക് അംഗീകാരം. ഗവ. ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് എം പ്രീതയിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, മുഹമ്മദ് സിറാജ്, പി എം അഖിൽ എന്നിവരും ഒപ്പമുണ്ടായി.

Post a Comment