സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കും; മൂന്നു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 12-ാം തീയതി വരെ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ ജില്ലകള്‍ക്ക് പുറമേ കണ്ണൂരിലും യെല്ലോ അലര്‍ട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും മുകളില്‍ ചക്രവാതച്ചുഴികളുണ്ട്. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.

രണ്ടുദിവസത്തിനകം കാലവര്‍ഷം പിന്‍വാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കാലവര്‍ഷത്തില്‍ 34 ശതമാനം മഴ കുറഞ്ഞെങ്കിലും ഒക്ടോബറില്‍ ഇതുവരെ 16 ശതമാനം അധികമഴ കേരളത്തിന് ലഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement