കാലവർഷം ഒഴിയുന്നു; ഇനി തുലാവർഷത്തിലേക്ക്




തെക്ക് പടിഞ്ഞാറൻ കാലവർഷം അവസാനിക്കുന്നു. ഇനി വടക്ക് കിഴക്കൻ തുലാവർഷം. അതിന്റെ മുന്നൊരുക്കം ഒക്ടോബർ 9 കഴിയുമ്പോൾ ആരംഭിക്കും. ഉത്തരേന്ത്യയിൽ നിന്നും കാലവർഷം പിൻവാങ്ങി കഴിഞ്ഞു. ഇനി അവിടെ ഉയർന്ന മർദ മേഖലയായ " ആന്റി സൈക്ലോൺ " രൂപം കൊള്ളും.

അതോടെ കാറ്റിന്റെ ഗതി "റിവേഴ്‌സ്" ആകും. അറബി കടലിൽ നിന്നും തെക്ക് പടിഞ്ഞാറൻ ദിശയിൽ വീശിയിരുന്ന കാറ്റ് മാറി വടക്ക് കിഴക്കൻ ഭാഗത്ത്‌ നിന്നും തെക്ക് പടിഞ്ഞാറേക്ക് വീശുന്ന കാറ്റാകും.

മെഡിറ്ററേനിയൻ ഭാഗത്ത്‌ നിന്നും വടക്ക് കിഴക്ക് വഴി വരുന്ന തുലാവർഷ കാറ്റ് ഉത്തരേന്ത്യയിലെ ആന്റി സൈക്ലോൺ കാരണം തെക്ക് പടിഞ്ഞാറേക്ക് വീശാൻ തുടങ്ങും. അതിൽ കുറെ ഭാഗം ബംഗാൾ ഉൾകടലിൽ പോയി ഈർപ്പം ശേഖരിച്ചു തിരികെ തമിഴ് നാട് തീരത്തേക്ക് വീശും .

ഈ കാറ്റ് ചെന്നൈയിൽ കടന്നാൽ തുലാവർഷം ആരംഭിക്കും. ഒക്ടോബർ രണ്ടാം ആഴ്ച്ച തുലാവർഷം ആരംഭിച്ചേക്കും. തമിഴ്നാട്, തെലിങ്കാന, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് തുലാ വർഷം. ആന്ധ്രയിലും കുറെ ഉണ്ടാകും.

തുലാവർഷ മഴ സാധാരണ ഉച്ചക്ക് ശേഷം ഇടിമിന്നലോടെ തുടങ്ങാറാണ് പതിവ്. കടൽ ചൂട് പിടിക്കുന്നതോടെ ന്യൂനമർദങ്ങളും ചുഴലി കാറ്റും തുടരെ ഉണ്ടാകും. ഡിസംബർ 31 വരെ തുലാവർഷം തുടരും.

തുലാവർഷത്തിന്റെ തുടക്കം കുറിക്കാൻ ബംഗാൾ ഉൾകടലിൽ ഒക്ടോബർ 12 ന് ആദ്യ ന്യൂനമർദം രൂപം കൊണ്ടേക്കും. ഇത് കേരളത്തിൽ ശക്തമായ മഴ പെയ്യിക്കാൻ സാധ്യതയുണ്ട്.

© Mohan Kumar 

Post a Comment

Previous Post Next Post

Join Whatsapp

Advertisement