ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് കർണാടകയിൽ പിതാവ് മകളെ കഴുത്തറുത്ത് കൊന്നു.


ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ദവനഹള്ളിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതരജാതിയില്‍പ്പട്ട യുവാവുമായി മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞ പിതാവ് മകളോട് ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ പിതാവിന്റെ വാക്കുകള്‍ അനുസരിക്കാതായതോടെ ഇരുവരും തമ്മില്‍ വ്യാഴാഴ്ച വാക്കുതര്‍ക്കമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിതാവ് മകളുടെ കഴുത്തറുക്കുകയായിരുന്നു.
കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement