ബസിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി ബസ് ജീവനക്കാർ


ബസിൽ കുഴഞ്ഞുവീണ സ്ത്രീയുടെ രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കോയിപ്രയിലെ എം.പി. ഖദീജ (61)യാണ് ശ്രീനിധി ബസിൽ യാത്രചെയ്യുമ്പോൾ കുഴഞ്ഞുവീണത്. ഉടൻ ബസ് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് വിട്ടു. ബുധനാഴ്ച രാവിലെ 7.20-നാണ് സംഭവം.

ഭർത്താവ് അബ്ദുൾ ഖാദറിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഡോക്ടറെ കാണിക്കാനായിരുന്നു യാത്ര. ബസ് കണ്ടോന്താറിൽ എത്തിയപ്പോൾ എം.പി. ഖദീജ ബസിനകത്ത് കുഴഞ്ഞുവീണു. ഉടനെ ബസ് കണ്ടക്ടർ ഏര്യം സ്വദേശി കെ. വിനീഷ്, ഡ്രൈവർ പാണപ്പുഴ മൂടേങ്ങ സ്വദേശി ബിജീഷിനെ വിവരമറിയിച്ചു. ഉടനെ ഡ്രൈവർ ബസ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് എത്തിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement