ചാൽ ബീച്ച് മഹോത്സവം സംഘാടകസമിതി രൂപീകരിച്ചു



അഴീക്കോട് ചാൽ ബീച്ച് മഹോത്സവം 2023ഡിസംബർ 21 മുതൽ 2024ജനുവരി മൂന്നുവരെ നടക്കും. ചാൽ ബീച്ച് മഹോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംഘാടകസമിതി രൂപീകരണ യോഗം അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.അജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഇ.ശിവദാസൻ സ്വാഗതം പറഞ്ഞു ശൗര്യചക്ര പി വി മനേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് സജീവൻ,പി.വി ഹൈമ, എ.സുരേന്ദ്രൻ, വിനോദൻ.കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി 201 അംഗ ജനറൽ കമ്മിറ്റിയെയും ചെയർമാനായി ഇ.ശിവാദാസനെയും ജനറൽ കൺവീനറായി ആർ സനീഷ് കുമാറിനെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement