പേരാവൂർ മണ്ഡലംതല നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു



ഇരിട്ടി; നവംബർ 22ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ മണ്ഡലംതല നവ കേരള സദസിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . യോഗം ഡോ. വി ശിവദാസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരൻ, ഇരിട്ടി താഹസിൽദാർ സി. വി. പ്രകാശൻ, പഞ്ചായത്ത് പ്രസിഡണ്ട് മാരായ പി. രജനി, കെ .പി. രാജേഷ്, ടി. ബിന്ദു, ടി. പി. വേണുഗോപാൽ, ആൻറണി സെബാസ്റ്റ്യൻ, സി. ടി. അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, വി. കെ. ജോസഫ്, രാജീവ് നടുവനാട്, കുട്ടിയച്ഛൻ ,ഡോ. അശ്വിൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement