അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിലെ 2006- 2007 വർഷം എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ സംഗമം സ്കൂൾ അങ്കണത്തിൽ വീണ്ടും ഒത്തുചേർന്നു. സംഗമം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഭായി ടീച്ചർ അദ്യക്ഷ വഹിച്ചു. പരിപാടിയിൽ ശൗര്യ ചക്ര പി.വി മനേഷിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അദ്ധ്യാപകരെ ആദരിച്ചു. പരിപാടിയിൽ ഷിസിൽ തേനായി സ്വാഗതവും, അശ്വതി അനൂപ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment