കണ്ണൂർ : ‘ഹിറ്റ് ആൻഡ് റൺ’ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 31-ന് മോട്ടോർ മേഖലയിലെ തൊഴിലാളികളുടെ ജില്ലാ കൺവെൻഷൻ സംഘടിപ്പിക്കാൻ കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ ചേർന്ന മോട്ടോർ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തും. ഫെബ്രുവരി 10-ന് രാത്രി ഏഴിന് പ്രതിഷേധ ജ്വാല നടത്താനും എട്ടിന് എൽഡിഎഫ്. നടത്തുന്ന പഞ്ചായത്ത് കേന്ദ്രങ്ങളിലെ ജനസദസ്സിൽ മോട്ടോർ തൊഴിലാളികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

Post a Comment