പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനൊപ്പം കേക്ക് മുറിച്ച് പുതുവത്സരാഘോഷം; നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്ററോട് വിശദീകരണം നൽകാൻ പാർട്ടി നിർദ്ദേശം



പാനൂർ: വർഗീയ വിദ്വേഷം നടത്തി മുസ്ലീം സമുദായത്തിനാകെ അനഭിമതനായ പാനൂർ നഗരസഭ സെക്രട്ടറി എ.പ്രവീണിനൊപ്പം കേക്ക് മുറിച്ച് പുതുവത്സാരാഘോഷം നടത്തിയ ചെയർമാൻ വി.നാസർ മാസ്റ്ററോട് വിശദീകരണം ചോദിക്കാൻ പാർട്ടി തീരുമാനം. 5 ന് പാനൂർ ലീഗ് ഹൗസിൽ ചേരുന്ന മണ്ഡലം കമ്മറ്റി യോഗത്തിൽ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ വിശദീകരണം നൽകണമെന്ന നിർദ്ദേശം നൽകിയതായി മണ്ഡലം നേതൃത്വം പറഞ്ഞു.നിരുത്തരവാദപരമായ നീക്കമാണ് ചെയർമാൻ്റെ ഭാഗത്തു നിന്നുമുണ്ടായത്. ഒരു ഭാഗത്ത് വർഗീയ വാദപരമായ നീക്കം നടത്തുന്ന സെക്രട്ടറിക്കെതിരെ പാർട്ടി നേതൃത്വം നിയമപരവും, രാഷ്ട്രീയവുമായി നീങ്ങുമ്പോൾ ചെയർമാൻ ജാഗ്രത പുലർത്തണമായിരുന്നു എന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. പാണക്കാട് തങ്ങൾ അടക്കമുള്ള നേതാക്കൾക്കു മുന്നിൽ വിഷയം എത്തിയതോടെയാണ് വിശദീകരണം ചോദിക്കാൻ തീരുമാനമായത്. മണ്ഡലം നിരീക്ഷകൻ അഡ്വ.എസ്.മുഹമ്മദ് മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുക്കും. പാർട്ടി ഗ്രൂപ്പുകളിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ് സെക്രട്ടറിക്ക് ചെയർമാൻ കേക്ക് മുറിച്ച് നൽകുന്നത്. മൺമറഞ്ഞ ലീഗ് നേതാവ് പാണക്കാട്ടെ തങ്ങളെ അടക്കം അധിക്ഷേപിക്കുകയും, മുസ്ലീം സമുദായത്തെ വർഗീയമായി ചിത്രീകരിച്ച് സെക്രട്ടറി എ.പ്രവീൺ തൻ്റെ കീഴ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന ഫോൺ സന്ദേശം പുറത്തു വന്നിരുന്നു. അതിനു ശേഷം സെക്രട്ടറിക്കെതിരെ ലീഗ് നേതൃത്വം പ്രതിഷേധത്തിലാണ്. സ്ഥലം മാറ്റം ലഭിച്ചെങ്കിലും സർക്കാറിനെ സ്വാധീനിച്ച് പാനൂരിൽ തന്നെ തുടരുന്ന സെക്രട്ടറിക്കെതിരെ രണ്ടാം ഘട്ട പ്രക്ഷോഭം ഉടൻ ആരംഭിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement