എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു


കോഴിക്കോട്: എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്നാണു രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റത്.

കീപ്പാഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഹൈവെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement