വിസ വാഗ്ദാനം പയ്യാവൂർ സ്വദേശിയായ യുവാവിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു

പയ്യാവൂർ.ദുബായ് യിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചന്ദനക്കാംപാറ മതു വൻമല സ്വദേശി കെ.ജെ.ശ്രീജിത്തിൻ്റെ (41) പരാതിയിലാണ് ദുബായിൽ താമസിക്കുന്ന ഉളിക്കൽ വട്യാംതോട് സ്വദേശി മുളവനക്കൽ ഹൗസിൽ പ്രവീൺസുരേഷ്, ഭാര്യ ദീപ്തി, പാലക്കാട് തൃത്താല സ്വദേശി നസറുദ്ദീൻ എന്നിവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം ജനുവരി 16നും 17നുമായി പരാതിക്കാരൻ ബാങ്ക് അക്കൗണ്ട് വഴി വിസക്ക് ഒരു ലക്ഷം രൂപ നൽകിയിരുന്നു. പിന്നീട് വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.പരാതിക്കാരൻ്റെ ഭാര്യയുടെ പരിചയത്തിലുള്ള പ്രതിയുടെ ഭാര്യയുമുണ്ടായ സൗഹൃദം വഴിയാണ് വിസക്ക് പണം നൽകാൻ കാരണമായത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement