പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ. ലക്ഷ്മണനെ (64) യാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഡിസമ്പറിലെ ഒരു ദിവസവും ഈ മാസം രണ്ടാമത്തെ ആഴ്ചയിലെ ഒരു ദിവസവുമാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. ചൈൽഡ് ലൈൻ പരിയാരം പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിനിടെ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

Post a Comment