യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: പന്തല്ലൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി
മരിച്ച നിലയിൽ. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല.

യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്

Post a Comment

Previous Post Next Post

Join Whatsapp

Advertisement