ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു



ഇരിട്ടി: വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയി . ഇരിട്ടി കീഴൂർ കുന്നിലെ തൈക്കണ്ടി രമേശന്റെ വീട്ടുമുറ്റത്തുള്ള 20 വർഷം പ്രായമുള്ള ചന്ദനമരമാണ് രാത്രിയിൽ മുറിച്ചു കടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാർ ചന്ദനമരം മുറിച്ചതായി കാണുന്നത്. സമീപത്ത് മറ്റ് വീടുകളുമുണ്ട്. തിങ്കളാഴ്ച രാത്രിയിൽ കുടുംബം വീട്ടിലില്ലായിരുന്നു. സമീപത്തു തന്നെ വീടുകൾ ഉണ്ടെങ്കിലും ഇവരാരും അറിയാതെയാണ് മരം മുറിച്ചു കടത്തിയത്. ഇരട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement