ഇരിട്ടി: അറവ് ശാലയിൽ നിന്നുള്ള മലിനജലം ഒഴുകിവന്ന് വീട്ടുകിണർ മലിനമാകുന്നതായി പരാതി. അയ്യൻകുന്ന് പഞ്ചായത്ത് കമ്പനിരത്തിലെ ജോർജ് ഓലിക്കലിന്റെ വീട്ട് കിണറാണ് ഇപ്പോൾ മലിനമായിരിക്കുന്നത്. ദുർഗന്ധം വമിക്കുന്ന വെള്ളമാണ് കിണറിലുള്ളത്. കിണറിന്റെ തൊട്ട് മുകൾഭാഗത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന സ്ഥലമാണ്. അവിടെ നിന്നും അറവുമാലിന്യങ്ങൾ ഉൾപ്പെടെ കിണറിലേക്ക് ഒഴുകിയെത്തുന്നതായാണ് ജോർജ് ഓലിക്കലിന്റെ പരാതി. സ്വന്തം കിണറിൽ മലിനജലം നിറഞ്ഞതോടെ മറ്റൊരു വീട്ടിൽ നിന്നുമാണ് വീട്ടാവശ്യത്തിനായുള്ള വെള്ളം കൊണ്ടുവരുന്നത്. ഇത്തരത്തിൽ കിണർ മലിനമാകുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും ജോർജ്ജ് പരാതി നൽകിയിട്ടുണ്ട്.

Post a Comment