ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു



ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ പെയിൻ്റിംഗ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.
ചിറ്റാരിക്കാല്‍ പാലക്കുടിയില്‍ ഹൗസില്‍ ജോസിന്റെ മകന്‍ സജി ജോസ് (45) ആണ് മരണപ്പെട്ടത്. മാനടുക്കം ചൂരിത്തോടിലെ ക്വാട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
ഇന്നലെ രാത്രി 9.30 മണിയോടെ ബന്തടുക്ക റോഡിൽ ഏണിയാടിയിൽ കുമാരന്‍വളവില്‍ വെച്ചാണ് അപകടം.പെയിന്റിങ് തൊഴിലാളിയായ സജിജോസ് ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് ബൈക്കിൽ പോകവെ കാസര്‍കോട് നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടം. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ. നീതു. മക്കള്‍: ജസല്‍, ജോയല്‍. സഹോദരങ്ങള്‍: സിജി, സിനി, സീജ.ബേഡകം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement