തെരുവനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ബസ് കണ്ടക്ടർക്ക് പരുക്ക്



ഇരിട്ടി: തെരുവനായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബസ് കണ്ടക്ടർക്ക് പരുക്ക്. കീഴ്പ്പള്ളി കരോട്ടി തടത്തിൽ റോബിൻ തോമസ് (29) നാണ് പരുക്കേറ്റത്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. രാത്രിയിൽ യാത്ര അവസാനിപ്പിച്ച ശേഷം ബസ് കീഴൂർ നിവേദിതാ വിദ്യാലയത്തിന് സമീപം നിർത്തിയിട്ടശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യായിരുന്നു അപകടം. കീഴൂർ അരയാലിനു
സമീപം വെച്ച് തെരുവുനായ റോബിൻ സഞ്ചരിച്ച ബൈക്കിനു കുറുകേ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത് അരയാൽ തറയിൽ ഇടിച്ചു മറിഞ്ഞു. കാലിന് ഗുരുതര പരുക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു തെരുനായ ശല്യം രൂക്ഷമാണ്. ഒരാഴ്ച മുൻപ് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രികനായ സമീപവാസിയായ മറ്റൊരു യുവാവിനും ഗുരുതര പരുക്കേറ്റിരുന്നു. ഇയാൾ ഇപ്പോഴും ചികിത്സയിലാണ്

Post a Comment

Previous Post Next Post

Join Whatsapp

Advertisement