പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ടു മുതൽ ഏഴു വരെ



പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ടു മുതൽ ഏഴു വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിന് മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ കെ മോഹൻ ദാസ് ഉത്സവത്തിന് കൊടിയേ റ്റും. 6.30ന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂരിൽ നിന്ന് പുറപ്പെടും. ഏഴിന് സാംസ്കാരിക സമ്മേളനവും വിവിധ കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള ആദരവും. എട്ടിന് വി കെ സുരേഷ് ബാബുവിൻ്റെ പ്രഭാഷണം. ഒമ്പതിന് കരോക്കെ ഗാനമേള. ശനി രാത്രി എട്ടിന് സ്റ്റേജ് മെഗാഷോ, ഞായർ രാത്രി 7.30ന് നൃത്ത നൃത്ത്യങ്ങൾ, തിങ്കൾ രാത്രി 7.30ന് കളർഫുൾ മെഗാ ഷോ ആൻഡ് അക്രോബാറ്റിക് ഡാൻസ്. ചൊവ്വ രാത്രി ഒമ്പതിന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ പേരാവൂരിൽ
സംഗമിച്ച് മടപ്പുരയിലേക്ക് പുറപ്പെടും, രാത്രി 11ന് പുരാണ നൃത്ത സംഗീത നാടകം “കാളിക”. ബുധൻ പുലർച്ചെ നാലിന് തമ്പുരാട്ടിത്തിറ. ഉത്സവ ദിവസങ്ങളിൽ രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടമുണ്ടാവും. വാർത്താ സമ്മേളനത്തിൽ കെ കെ മോഹൻ ദാസ്, സെക്രട്ടറി എൻ വി ജനാർദനൻ, ട്രഷറർ എം ഭാസ്കരൻ, ആഘോഷക്കമ്മിറ്റി കൺവീനർ വി അശോകൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement