സൗദിയിൽ വാഹനാപകടത്തിൽ ഇരിട്ടി സ്വദേശി മരണപ്പെട്ടു



റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ (34) ആണ് മരിച്ചത്.

ബുറൈദയിൽ ഷിൻഡ്‌ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement