കണ്ണാടിപ്പറമ്പ് – മയ്യിൽ – കാട്ടാമ്പള്ളി റൂട്ടുകളിൽ ഇന്ന് ബസ്സുകൾ പണിമുടക്കി



കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണാടിപ്പറമ്പ് – മയ്യിൽ – കാട്ടാമ്പള്ളി റൂട്ടുകളിൽ ഇന്ന് ബസ്സുകൾ ഓടില്ലെന്ന് ജീവനക്കാർ അറിയിച്ചു. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ നിധീഷ് എസ് (33), ക്ലീനർ നിവേദ് ടി.കെ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കാട്ടമ്പള്ളി ഭാഗത്ത് വെച്ച് സ്കൂട്ടറിന് അരിക് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനമുണ്ടായത്. രാത്രി 8 മണിയോടെയാണ് സംഭവം. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതു വരെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി പ്രതിഷേധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസ് കെസെടുത്തു. അതേസമയം, പെട്ടെന്നുള്ള സമരപ്രഖ്യാപനത്തിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലായി. ജോലി, പഠനാവശ്യാർത്ഥം രാവിലെ ബസ്സിനു വേണ്ടി കാത്തുനിന്നവർ നിരാശരായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement