അഴീക്കോട്: ജില്ലയിലെ യോഗ ആചാര്യന്മാരുടെയും ശിഷ്യരുടെയും സംഗമം പയ്യാമ്പലം പള്ളിയാന്മൂല - മണൽ റോഡിലെ അഗസ്ത്യ യോഗ കളരി കേന്ദ്രത്തിൽ പതഞ്ജലി യോഗ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്റർ സംസ്ഥാന ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
ജനുവരി 7 ഞായറാഴ്ച രാവിലെ ഏഴിനാണ് ചടങ്ങ്. അരനൂറ്റാണ്ടായി കളരി, യോഗ, കരാട്ടെ പഠിപ്പിച്ചു വരുന്ന പ്രഭാകരൻ നാമത് ഗുരുക്കളെ ആദരിക്കും - ചടങ്ങിൽ രമേശൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.
സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, ബിജിൻ ലാൽ, ജി.ജയരാജ്, ചിറക്കൽദുർഗാംബിക വിദ്യാനികേതൻ പ്രിൻസിപ്പൽ വിനിസായി പ്രശാന്ത് അഗസ്ത്യ പുളീക്കണ്ടി എന്നിവർ പ്രസംഗിക്കും.
ആദരസഭ, യോഗ ഡെമോൺസ്ട്രഷൻ സൂര്യനമസ്കാരം എന്നീ പരിപാടികളും ഉണ്ടാകും.

Post a Comment