രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം; ജഡേജയ്ക്ക് പിന്നാലെ രാഹുലും ഇല്ല



ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ കെ എല്‍ രാഹുലിനും രണ്ടാം ടെസ്റ്റ് നഷ്ടമാകും. വലത് തുടയ്‌ക്കേറ്റ പരിക്കാണ് കെ എല്‍ രാഹുലിന് തിരിച്ചടിയായത്. പിന്‍തുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജഡേജ രണ്ടാം ടെസ്റ്റിനുണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവര്‍ക്കും പകരക്കാരായി മൂന്ന് താരങ്ങളെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ട് ലയസിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെത്തിയത്. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement