സ്വര്‍ണവിലയിൽ വീണ്ടും വര്‍ദ്ധനവ്


സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപയോളം ആണ് ഉയര്‍ന്നത്. അതേസമയം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5875 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4860 രൂപയുമാണ്.

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement