മംഗല്യ സമുന്നതി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു



മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ധനസഹായത്തിന് അര്‍ഹതയുള്ള രക്ഷിതാക്കള്‍ അപേക്ഷ ജനുവരി 17 ബുധനാഴ്ച വൈകിട്ട് 5 മണിക്കകം തപാൽ മുഖേനയോ നേരിട്ടോ മുന്നോക്ക സമുദായ കോർപറേഷനിൽ ലഭ്യമാക്കണം.

2023ല്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.kswcfc.org വെബ്‌സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement