സി ഭാസ്കരൻ സ്മാരക അഖിലേന്ത്യ വേങ്ങാട് വോളി ടൂർണമെൻ്റ്: ഇന്ത്യൻ എയർഫോഴ്സ് ചാമ്പ്യന്മാർ



ഒരാഴ്ചയായി നടന്നു വന്ന സി ഭാസ്കരൻ സ്മാരക അഖിലേന്ത്യ വേങ്ങാട് വോളി ടൂർണമെന്റിൽ ഇന്ത്യൻ എയർഫോഴ്സ് ചാമ്പ്യന്മാരായി. ഏകപക്ഷീയമായ മൂന്ന് സെറ്റിന് റോയൽ കൂത്തുപറമ്പ് ഇന്ത്യൻ ആർമിയെയാണ് പരാജയപ്പെടുത്തിയത്. ജില്ല വോളിയിൽ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിനെ പരാജയപ്പെടുത്തി ടാസ്ക് മക്രേരി ജേതാക്കളായി. വേങ്ങാട് ഇ കെ എൻ എസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും ടാസ്ക് മക്രേരിയും തമ്മിലുള്ള പ്രോത്സാഹന വോളിയും നടന്നു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ ശശിധരൻ അധ്യക്ഷത വഹിച്ചു . എ ടി അബ്ദുൽ അസീസ് ഹാജി വി എം ഗംഗാധരൻ മാസ്റ്റർ, പി പവിത്രൻ, വി ജയൻ, കെ പത്മനാഭൻ മാസ്റ്റർ, ഷമീർ ഊർപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement