ജനമൈത്രി ട്രൈബല്‍ പോലീസിങ്ങിന്‍റെ ഭാഗമായി ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ട്രൈബല്‍ വിഭാഗത്തിലെ കുട്ടികളിൽ കായിക ആഭിമുക്ക്യം വളർത്തുന്നതിനുവേണ്ടി ആറളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ മൽസരം ആറളം ടറഫിൽ വച്ച് സങ്കടിപ്പിച്ചു. മൽസരത്തിൽ എട്ടോളം ഫുട്ബോൾ ടീമുകൾ പങ്കെടുത്തു. മൽസരം ഇരിട്ടി സബ് ഡിവിഷൻ എ എസ് പി യോഗേഷ് മന്ദയ്യ ക്വിക്ക് ഓഫ് ചെയ്ത് ഉൽഘാടനം നിർവഹിച്ചു. ആവേശകരമായ മൽസരത്തിൽ ആറളം ഫാം സ്കൂളിനെ തോൽപ്പിച്ച FC അറിവ് വിയറ്റ്നാം വിജയികളായി ആയി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി എസ് സമാപന സമ്മേളനവും മൽസര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ആറളം എസ് എച്ച് ഓ രാജേഷ് ആയോടൻ, എസ് ഐ സനീഷ് കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രജീഷ്, നൗഷാദ്, രാകേഷ് , തോമസ് എന്നിവർ പങ്കെടുത്തു.

Post a Comment